San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

യൂത്ത് എക്സ്പോ  സർഗ്ഗപഥം 2k26



കഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വിശ്വകർമ്മ  സംഘടനകളും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജും സംയുക്തമായി സർഗ്ഗപഥം 2k26  എന്ന പേരില്‍ മെഗാ യുത്ത് എക്സ്പോ എന്ന പ്രോഗ്രാം 2026 ഏപ്രിൽ 26  ഞായർ രാവിലെ 10  മണിയ്ക്ക് പൊൻകുന്നം സ്വാദേശി ഓഡിറ്റോറിയത്തിൽ വെച്ച്
സംഘടിപ്പിക്കുന്നു. മികച്ച ജോലി നേടുന്നതിന് ആവശ്യമായ കരിയർ ഓറിയന്റേഷൻ, ലഹരിക്കെതിരെയുള്ള ബോധവൽകരണം, മൊബൈൽ ഫോൺ ദുരുപയോഗത്തെ കുറിച്ചുള്ള അവബോധം, എന്നിവ പ്രോഗ്രാമിന്റെ ഭാഗമാണ്. കൂടാതെ ആധുനിക പഠന രീതികളായ വെർച്യുൽ റിയാലിറ്റി (  VR ) ഓഗ്മെന്റഡ് റിയാലിറ്റി ( AR ) റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, ഡേറ്റ സയൻസ്, ഏവിയേഷൻ, ഹോട്ടൽ മാനേജ്‌മന്റ്, ഫാഷൻ ഡിസൈനിംഗ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളുട വീഡിയോ പ്രദർശനവും, എക്സിബിഷനുകളും, സ്റ്റാളുകളും, കാരിയര്‍ ആപ്റ്റിട്യുഡ്  ടെസ്റ്റും, മ്യുസിക്കല്‍ ഡി ജെ യും ഉണ്ടാവും. വിശ്വകർമ ചാരിറ്റബിൾ സൊസെറ്റി പ്രസിഡണ്ട് കെ എസ് ഗോപാലകൃഷ്ണൻ അധ്യക്ഷനാകുന്ന യോഗം ശ്രീ രാജേഷ് മണിമല ( സബ് ഇൻസ്‌പെക്ടർ ഓഫ് പോലിസ് ക്രൈം ബ്രാഞ്ച്) ഉദ്ഘടനം ചെയ്യും. പെരുവന്താനം സെന്റ് ആന്റണീസ്  കോളേജി പ്രിൻസിപ്പലും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, മോനിഷ എം മോഹനൻ, ജിനു തോമസ്, റ്റിജോമോൻ ജേക്കബ്, നാന്‍സി ഡിക്രുസ് എന്നിവർ ക്ലാസുകൾ നയിക്കും. വിശ്വകർമ്മ സംഘടന  നേതാക്കളായ കെ കെ ഹരി, സി ബി മോഹനൻ, ദീപ്തി ഹരികുമാർ, റിനു എം, സുരേഷ് പി എം, കോളേജ് വൈസ് പ്രിൻസിപ്പൽമാരായ  രതീഷ് പി ആർ, സുപർണ്ണ രാജു എന്നിവരും  ബിന്ദു പി ആർ, ബീന പി ആർ, രാജി പി സി, പി അനുരാഗ്  തുടങ്ങിയവരും  നേതൃത്വം  നൽകും. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 47 72 52 46 | 99 95 14 32 54 | 79 07 51 52 26.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!