San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആദ്യം ഇലയുണങ്ങും, പിന്നാലെ മരവും, ഈന്ത് മരങ്ങള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു; വൈറസ് ബാധയെന്ന് സംശയം



ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈന്ത് മരങ്ങള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നത് വൈറസ് ബാധമൂലമെന്ന് സംശയം. വര്‍ഷങ്ങളായി കായ്ച്ചുകൊണ്ടിരിക്കുന്ന മരങ്ങളാണ് പെട്ടെന്ന് ഉണങ്ങി നശിക്കുന്നത്. ഇലകള്‍ ആദ്യം ഉണങ്ങിയ ശേഷം മരമാകെ ഉണങ്ങി നശിക്കുകയാണ്. വൈറസ് ബാധമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിരവധി വര്‍ഷം ആയുസുള്ള മരം കായ്ക്കുന്നതിന് 50 വര്‍ഷമെങ്കിലും സമയമെടുക്കും. കാറ്റുവഴി പടരുന്നതിനാല്‍ രോഗബാധ നിയന്ത്രിക്കല്‍ എളുപ്പമല്ലെന്ന് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഈന്തിനെ ബാധിക്കുന്ന ഈ രോഗം മറ്റു സസ്യങ്ങളെ ബാധിക്കാനുള്ള സാധ്യത വിരളമാണ്. ലഹരി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും മറ്റുമായി ഇവ വ്യാപകമായി ഇതരസംസ്ഥാനങ്ങളിലേക്ക് മുറിച്ചു കടത്തിയിരുന്നു. അവശേഷിക്കുന്ന മരങ്ങളാണ് രോഗബാധയെ തുടര്‍ന്ന് നശിക്കുന്നത്.

ഈന്തിനെ ഒരു വാണിജ്യ വിളയായി പരിഗണിക്കാത്തതിനാല്‍ അവ സംരക്ഷിക്കുന്നതിന് കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല. പുതിയ കാലത്തെ ഭക്ഷണക്രമത്തില്‍ ഈന്തിന് സ്ഥാനമില്ലാത്തതും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണിന്‍റെ പോഷക ഘടനയെ സമ്പുഷ്ടമാക്കി നിര്‍ത്തുന്നതില്‍ ഈന്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. രോഗത്തെ സംബന്ധിച്ച് കൃത്യമായ ഗവേഷണം നടത്തി സംരക്ഷിക്കാനാവശ്യമായ നടപടികളുണ്ടായില്ലെങ്കില്‍ ഇവ ഒന്നാകെ നശിച്ചുപോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!