Idukki വാര്‍ത്തകള്‍
ഭാരതരത്നം ഡോക്ടർ ബി ആർ അംബേദ്കറുടെ ജന്മദിനം കട്ടപ്പനയിൽ ആഘോഷിച്ചു

ഭരതരത്നം ഡോക്ടർ ബി ആർ അംബേദ്കറുടെ 135 മത് ജന്മദിനം ഭീം എസ് എച്ച് ജി യുടെ ആഭിമുഖ്യത്തിൽ കട്ടപ്പന അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ നടത്തി ജന്മദിന ആഘോഷത്തിൽ ഇന്ത്യ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീകരത ജാതീയത ആണെന്നും ജനാധിപത്യം മുറുകെ ഉയർത്തിക്കൊണ്ടു വരിക എന്നത്കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭരണഘടനയെ ധുംസിക്കുന്ന ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന വരേണ്യ വർഗ്ഗ സംസ്കൃതിയെ നേരിടുവാൻ അംബേദ്കറിസത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കട്ടപ്പന നഗരസഭ കൗൺസിലർ കെ ടി ജയൻ പറഞ്ഞു മനോജ് വടക്കേമുറി അധ്യക്ഷൻ ആയിരുന്നു സി എസ് രാജേന്ദ്രൻ ജന്മദിന സന്ദേശം നൽകി സാജു വള്ളക്കടവ് സ്വാഗതം പറഞ്ഞു രാജുമോൻ എ, ജോസഫ് മാത്യു, ഹരിദാസ് മറ്റപ്പള്ളി, മനോജ് ഇ ടി, റെജിമോൻ പുഷ്പകണ്ടം, തങ്കപ്പൻ തേവൻ, തുടങ്ങിയവർ നേതൃത്വം നൽകി
















































































































