Idukki വാര്‍ത്തകള്‍
എല്‍.പി.ജി ഓപ്പണ്‍ ഫോറം 20ന്

ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കള്‍, സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചക വാതക ഏജന്‍സികള്‍, ഉപഭോക്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം ജില്ല കളക്ടറുടെ അദ്ധ്യക്ഷതയില്‍ 20 ന് രാവിലെ 11 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയം പാലിച്ച് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
















































































































