Idukki വാര്‍ത്തകള്‍
സാക്ഷരതാമിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ നിന്നും ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന, ജില്ല സാക്ഷരതാമിഷന്‍
ഓഫീസുകളുമായി ബന്ധപ്പെട്ട് പരിശീലനം നേടാനും വിവിധ പദ്ധതികളുടെ ഭാഗമാകാനും അവസരം ലഭിക്കും. അപേക്ഷകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ഏകോപിപ്പിച്ച് സ്ഥാപന മേധാവിയുടെ ശിപാര്‍ശ കത്തിനൊപ്പം നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും 500 രൂപ ഇന്റേണ്‍ഷിപ്പ് ഫീസായി ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2472254,04862 232294.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 16.
















































































































