Idukki വാര്‍ത്തകള്‍
വേനലവധി സുരക്ഷിതമാകട്ടെ. കുട്ടികളുടെ ശ്രദ്ധയ്ക്ക്

മധ്യവേനൽ അവധി ആഘോഷമാക്കുമ്പോൾ ജലാശയങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കായി ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുമല്ലോ..
മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികൾ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്.
ജീവൻ രക്ഷിക്കാൻ നീന്തൽ പഠിക്കുന്നത് നല്ലതാണ്, പക്ഷേ അത് പരിശീലനം ലഭിച്ചവരുടെ മേൽനോട്ടത്തിൽ മാത്രമാകട്ടെ.
നദികൾ, കുളങ്ങൾ, ക്വാറികൾ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിലെ ആഴവും ഒഴുക്കും മുൻകൂട്ടി പ്രവചിക്കാനാവില്ല. അപകടസാധ്യതയുള്ള ഇടങ്ങളിലെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കുക.
നീന്തൽ പഠിക്കുമ്പോഴും വള്ളങ്ങളിൽ യാത്ര ചെയ്യുമ്പോഴും ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും ഉപയോഗിക്കുക.
📢 അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ഉടൻ വിളിക്കൂ : 112
















































































































