പിസി ജോർജ് മാപ്പ് പറയണം: ജോമോൻ പൊടിപാറ യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ കേരളത്തിൻറെ രാഷ്ട്രീയ മാലിന്യം പിസി ജോർജിന്റെ പ്രസ്താവന തികച്ചും പ്രതിഷേധാർഹം ബിജെപിയുടെ നിലപാടും ഇതുതന്നെയാണോ എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നിലപാടുകൾ മാറ്റുന്ന പി.സി. ജോർജ്, വരും ദിവസങ്ങളിൽ ബിജെപിയെയും തള്ളിപ്പറയുമെന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പിന് വോട്ട് പിടിക്കുവാനായി സമുദായ നേതാക്കന്മാരുടെ അടുത്ത് എത്തുകയും അതിനുശേഷം അവരെ തള്ളിപ്പറയുകയും ഏറ്റവും മോശം വാക്കുകളിലൂടെ അവര അധിക്ഷേപിക്കുകയും ചെയ്യുന്ന ശൈലി പിസി ജോർജ് പണ്ടുമുതൽ തുടരുന്നതാണ്. ഇതരത്തിലുള്ള പ്രവണത കാട്ടുന്ന ശരീരം മാത്രം വളരുകയും തലച്ചോറിന്റെ പ്രവർത്തനം നിലച്ച് എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്കെത്തിയ ഇവരെ പോലെയുള്ള പൊതു ശല്യങ്ങളെ ചുമന്നു കൊണ്ടുപോകേണ്ട ബാധ്യത കേരളത്തിൻറെ പൊതു സമൂഹത്തിന് ഇല്ല എന്നുള്ള തെളിവാണ് 2021ലെ പിസി ജോർജിന്റെ പരാജയവും തുടരെ തുടരെയുള്ള മുന്നണി മാറ്റവും കാര്യങ്ങളും എല്ലാം എന്ന് ജനങ്ങൾക്ക് അറിയാം. അഭിവന്ദ്യ പിതാവിനും സേവനങ്ങൾക്കും പരിപൂർണ്ണമായ പിന്തുണയും ഈ അവസരത്തിൽ അർപ്പിക്കുന്നു
















































































































