Idukki വാര്‍ത്തകള്‍
നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുള്ള നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, മറ്റ് തിരഞ്ഞെടുപ്പ് ഉ്‌ദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. കോഡ് ലെസ് ഫോണുകള്‍, വയര്‍ ലെസുകള്‍ എന്നിവയും ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാത്രമേ അനുവദിക്കൂ.
പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിനു പുറത്ത് മാത്രമേ ഇലക്ഷന്‍ ബൂത്ത് സജ്ജീകരിക്കാന്‍ അനുവദിക്കൂ. ഒരു സ്ഥാനാര്‍ഥിക്ക് ഒന്നിലധികം ബൂത്തുകള്‍ അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
















































































































