San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; 1956 നവംബര്‍ ഒന്നിനായിരുന്നു അതെന്ന് ജി സുധാകരന്‍



നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും സുധാകരന്‍ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പറഞ്ഞു.

ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. മന്ത്രിസഭയില്‍ തിരിച്ചെടുത്തത് എന്തിനായിരുന്നു. ഇത്തരക്കാരെക്കൊണ്ടാണ് മന്ത്രിസഭ ഉണ്ടാക്കിയത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. സജി ചെറിയാന്‍ പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജി സുധാകരന്‍ പറഞ്ഞു.

ശ്രീധരന്‍പിള്ളയായിരുന്നെങ്കില്‍ വിജയിച്ചേനെ. ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണി നിരത്താന്‍ കഴിയുന്ന ഒരു നേതാവുമില്ല. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് അന്നുതന്നെ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതാണ്. എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന് പറയണം. ആര് എന്തിന് ചെയ്തുവെന്ന് അറിയേണ്ടെയെന്നും ജി സുധാകരന്‍ പറഞ്ഞു.

സിപിഐഐം ഇനി കേരളത്തില്‍ വളരില്ല. പടുകുഴിയിലേക്ക് പോകുന്ന സിപിഐഎമ്മിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഒറ്റ നേതാവില്ല. താഴെ മുതല്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം വളരുന്നു. തന്നെ പടുകുഴിയില്‍ ചവിട്ടിത്താഴ്ത്തുമെന്ന് പറയുന്നതിന് പകരമാണ് മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചത്. പിണറായി വിജയന്‍ ഇന്നുവരെ കുട്ടനാട്ടിലെ വയല്‍വരമ്പത്തു കൂടി നടന്നിട്ടുണ്ടോ എന്നും ജി സുധാകരന്‍ ചോദിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!