Idukki വാര്‍ത്തകള്‍
കോഴിമല അമ്പിളി കൊലക്കേസിൽ പ്രതി കട്ടപ്പന കൊച്ചു തോവാള ചേന്നാട്ട് തങ്കച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ കുറ്റക്കാരനെന്ന് കോടതി

കോഴിമല അമ്പിളി കൊലക്കേസിൽ പ്രതി കട്ടപ്പന കൊച്ചു തോവാള ചേന്നാട്ട് തങ്കച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ കുറ്റക്കാരനെന്ന് കോടതി. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 2012 ജനുവരി 14 നാണ് അമ്പിളിയെ കൊല്ലപ്പെട്ട നിലയിൽ പാമ്പാടുംപാറ എസ്റ്റേറ്റിലെ കുളത്തിൽ കണ്ടെത്തിയത്. അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കട്ടപ്പന ഡിവൈഎസ്പിയുമായ റെജി. എം. കുന്നിപ്പറമ്പനാണ് കേസ് അന്വേഷിച്ച് പ്രതിയെ കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്. എസ്. ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്









































































































































