കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൻ്റെ മുഖഛായ മാറുന്നു

സംസ്ഥാന സർക്കാരിൻ്റെ 1കോടി രൂപാ ഉപയോഗിച്ചുള്ള നിർമ്മാണം നടക്കുമ്പോൾ റോഡിനോട് ചേർന്ന് തടസമായി നിന്നിരുന്ന കെട്ടിടം നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി
കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കുകൾക്ക് പരിഹാരം കാണുന്നതാനായിയാണ് ബൈപ്പാസ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.
ഇടുക്കി, കോട്ടയം റൂട്ടുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ടൗണിൽ കയറാതെ ഇടുക്കിക്കവല ബൈപ്പാസിലൂടെ പളളിക്കവലയിൽ എത്താവുന്നതാണ്.
എന്നാൽ ഇടുക്കിക്കവല ഭാഗത്തു നിന്നുംബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനോട് ചേർന്നുള്ള ഭാഗത്ത് പഴയ കെട്ടിടം മൂലം 2 വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
നിലവിൽ ഈ വസ്തുവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടായി കേസ് കോടതിയിലായിരുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശവാസികളും കെട്ടിട ഉടമയുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നം രമ്യമായി പരിഹരിച്ചാണ് കെട്ടിടം പൊളിച്ചത്.
മന്ത്രി റോഷി അഗസ്റ്റിൻ്റെ ശ്രമഫലമായി 1 കോടി രൂപ മുടക്കിയുള്ള
ബൈപ്പാസ് റോഡ് നവീകരണവും കലുങ്ക് നിർമ്മാണവും ആണ് നടക്കുന്നത്.
750 മീറ്റർ നീളത്തിൽ – 5..5 മീറ്റർ വീതിയിലും PMGS നിലവാരത്തിലാണ് റോഡ് ടാർ ചെയ്യുന്നത്.
ഒപ്പം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള കലുങ്ക് നിർമ്മിച്ചു.
ഇടുക്കിക്കവലയിലെ ഗതാഗത കുരുക്കിന് പരിഹാരം ആയതോടെ റോഡ് നിർമ്മാണം പൂർത്തിയയാകുന്നതോടെ ഈ മേഖലയുടെ മുഖഛായ തന്നെ മാറും എന്നതിൽ സംശയമില്ല
















































































































