കട്ടപ്പന യൂത്ത് യുണൈറ്റഡ് ബാഡ്മിന്റൻ കോർട്ടിൽ അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് കട്ടപ്പനയുടെ നേതൃത്വത്തിൽ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി

20 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് കമ്പംമെട്ട് സബ്ബ് ഇൻസ്പെക്ടർ മഹേഷ് പി.വി ഉദ്ഘാടനം ചെയ്തു.
സിറിൽ സക്കറിയ, അരുൺ കുമാർ റ്റി. എ എന്നിവർ ജേതാക്കളായ ടൂർണ്ണമെന്റിൽ മുഹമ്മദ് സബി ബുള്ള, ജോബിമോൻ ജോർജ് എന്നിവർ റണ്ണേഴ്സ് അപ് ആയി.
അഭിലാഷ് ജോസഫ്, സോജി തോമസ് എന്നിവർ മൂന്നാം സ്ഥാനവും, ധനേഷ് മോഹനൻ, സുജിത്ത് പി.രാജൻ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് യുണൈറ്റഡ് ക്ലബ്ബ് കട്ടപ്പന സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും അസോസിയേറ്റഡ് ഓട്ടോമൊബൈൽസ് കട്ടപ്പന സ്പോൺസർ ചെയ്ത 3500 രൂപയുടെ കാഷ് അവാർഡും ട്രോഫികളും ജേതാക്കൾക്ക് വിതരണം ചെയ്തു.
ബിജു കെ.ബി, മാത്യു, റ്റോജി ഡോമിനിക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
കമ്പംമെട്ട് SI മഹേഷ് പി.വി, യൂത്ത് യുണൈറ്റഡ് ക്ലബ് സെക്രട്ടറി ജെയ്ബി ജോസഫ്, അനൂപ് ശേഖർ, ബോബി ജോസഫ്, ജോണി ജോസഫ് എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് അംഗങ്ങൾ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.
















































































































