കാപട്യമാണ് പിണറായിസർക്കാരിൻ്റെ മുഖമുദ്രയെന്ന് അഡ്വ. ഫ്രാൻസീസ് ജോർജ് എം പി

കാപട്യമാണ് പിണറായിസർക്കാരിൻ്റെ മുഖമുദ്രയെന്ന് അഡ്വ. ഫ്രാൻസീസ് ജോർജ് എം പി
ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച LDF ന് ജനം വോട്ടിലൂടെ തിരിച്ചടി നൽകുമെന്നും ഫ്രാൻസീസ് ജോർജ് പറഞ്ഞു.
UDF സ്ഥാനാർത്ഥി റോയി കെ പൗലോസിൻ്റെ കട്ടപ്പന മുൻസിപ്പൽ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ……..
യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർഥി റോയി കെ പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യുഡിഎഫ് കട്ടപ്പന മുൻസിപ്പൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചത് .
കട്ടപ്പന ടൗൺഹാളിൽ നടന്ന
കൺവെൻഷനിൽ നിരവധി നേതാക്കളും പ്രവർത്തകരും അടക്കം പങ്കെടുത്തു.
ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് , ഡിസിസി പ്രസിഡണ്ട് സി പി മാത്യു, എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി, പ്രൊഫസർ എം ജെ ജേക്കബ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, തോമസ് രാജൻ , Ap ഉസ്മാൻ, MN ഗോപി, തോമസ് പെരുമന
തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.
കൺവെൻഷന് ശേഷം കട്ടപ്പന ടൗൺചുറ്റി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു
തുടർന്ന് കട്ടപ്പന ഗുരുമന്ദിരം റോഡിലെ ഇലക്ഷൻ കമ്മറ്റി ഓഫീസിൻ്റെ ഉദ്‌ഘാടനം DCC പ്രസിഡൻ്റ് CP മാത്യൂ നിർവ്വഹിച്ചു.










































































































