Idukki വാര്‍ത്തകള്‍
സ്കോളർഷിപ് പരീക്ഷ

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ് പരീക്ഷ സംഘടിപ്പിക്കുന്നു. പ്ലസ് ടു പരീക്ഷ എഴുതി പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒന്നാം ഘട്ടം മാർച്ച് 31 നു രാവിലെ 10 : 30 നു ഓൺലൈനായി സംഘടിപ്പിക്കുന്നു. രണ്ടാമത്തെ എഴുത്തു പരീക്ഷ മെയ് 14 നു രാവിലെ 10 നു കോളേജിൽ വെച്ച് സംഘടിപ്പിക്കും. 90 % മാർക്കോടുകൂടി ഒന്നാം സമ്മാനം നേടുന്നവർക്ക് ഇരുപത്തി അയ്യായിരം രൂപയും രണ്ടാം സമ്മാനം പതിനായിരം രൂപയും മൂനാം സമ്മാനം അയ്യായിരം രൂപയും നൽകുന്നതാണ്. കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ 50 % വരെ ട്യൂഷൻ ഫീസിൽ കൺസെഷൻ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9562581191, 81298 63406
















































































































