കാമാക്ഷി അന്നപൂർണേശ്വരീ ദേവീ ക്ഷേത്രത്തിൽ മീനപ്പൂരമഹോത്സവം

കാമാക്ഷി അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിലെ മീനപ്പൂരമഹോത്സവം 26 മുതൽ 30 വരെ ( വ്യാഴം മുതൽ തിങ്കൾ വരെ) നടക്കും. വ്യാഴാഴ്ച രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ .വൈകീട്ട് 5:30 കൊടിക്കൂറ ഘോഷയാത്ര. 6:45 സുരേഷ് ശ്രീധരൻ തന്ത്രികൾ കൊടിയേറ്റും . എസ് എൻ ഡി പി മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ ഉത്സവ സന്ദേശം നല്കും. തുടർന്ന് കൈ കൊട്ടിക്കളി, കൊടിയേറ്റ് സദ്യ, കലവറ നിറയ്ക്കൻ എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ. വൈകീട്ട് ഏഴിന് കാര്യസിദ്ധിപൂജ. ശനിയാഴ്ച രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് അഞ്ചിന് നടതുറക്കൽ , 5:45 സമൂഹപ്രാർഥന, 6:30 വിശേഷാൻ ദീപാരാധന, ദേവിക്ക് പൂമൂടൽ. ഞായറാഴ്ച രാവിലെ ഒൻപതിന് പൊങ്കാല, വൈകീട് ആറിന് കലാസന്ധ്യ ,8 – ന് ഫ്യൂഷൻ തിരുവാതിര , കൈകൊട്ടിക്കളി . തിങ്കളാഴ്ച വൈകീട്ട് നാലിന് താലപ്പൊലി ഘോഷയാത്ര, രാത്രി എട്ടിന് ആറാട്ടു സദ്യ, ഗാനമേള എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡൻ്റ് കെ.എം സുനിൽ , സെക്രട്ടറി എം ആർ സുനിൽകുമാർ എന്നിവരറിയിച്ചു.
















































































































