ഇ-ഹെൽത്ത് സംവിധാനം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ. ഇനി മുൻകൂട്ടി ഒപി ചീട്ട് ബുക്ക് ചെയ്യാം

കട്ടപ്പന ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചു.
ഇതുപ്രകാരം മുൻകൂട്ടി ഒപി ചീട്ട് ബുക്ക് ചെയ്യാൻ സാധിക്കും.
ഇ-ഹെൽത്ത് കേരളയുടെ ഓൺ ലൈൻ പോർട്ടലിൽ മൊബൈൽ നമ്പർ നൽകിയാൽ യുഎച്ച്ഐ ഡി ലഭിക്കും.
അത് ഉപയോഗിച്ച് ഒപി ചീട്ട് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
യുഎച്ച്ഐഡി ഇല്ലാത്തവർ ക്ക് ആശുപത്രിയിലെ റജിസ്ട്രേ ഷൻ കൗണ്ടറിൽ ഫോൺ നമ്പർ നൽകി റജിസ്റ്റർ ചെയ്യാം. ഇ-ഹെൽത്ത് സംവിധാനം പ്രകാരം നിലവിൽ ഒപി കൗണ്ടർ സേവനം മാത്രമാണ് ആരംഭിച്ചി രിക്കുന്നത്. വൈകാതെ മരുന്ന് കുറിക്കുന്നത് ഉൾപ്പെടെ കംപ്യൂ ട്ടർ മുഖേനയാക്കും. ബാർ കോ ഡ് സ്കാനർ, യുഎച്ച്ഐഡി പ്രിന്റർ എന്നിവ വൈകാതെ ആശുപത്രിയിൽ എത്തും. അതി നുശേഷം രോഗികൾക്ക് കാർഡ് അനുവദിക്കും. തുടർന്ന് ഈ കാർഡ് ഉപയോഗിച്ച് ഒപി കൗ ണ്ടറിൽനിന്ന് വേഗത്തിൽ ചീട്ട് എടുക്കാനാകും.
സൗജന്യ സേവനവുമായി വെൽനെസ് സെൻ്ററുകൾ
താലൂക്ക് ആശുപത്രിയിലെ ഒപി കൗണ്ടറിലെ സേവനം ഉച്ചയ്ക്ക് അവസാനിക്കുമെങ്കിലും പാറക്കട വ്, നത്തുകല്ല്, വള്ളക്കടവ് എന്നി:
44 സ്
മുന 5 വര عالم
വിടങ്ങളിലെ വെൽനെസ് സെൻ്ററുകളിൽ ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനം ലഭ്യമാ ണ്. പാറക്കടവിൽ ഉച്ചയ്ക്ക് ഒന്നു മു തൽ 7 വരെയും നത്തുകല്ലിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ യും വള്ളക്കടവിൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 7 വരെയും ഡോ ക്ടർമാരുടെ സേവനം ലഭ്യമാണ്.
ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ തുടങ്ങിയവരുടെ സേവനം ഇവിടങ്ങളിൽ ലഭ്യമാ ണ്. ചീട്ട് എടുക്കുന്നത് ഉൾപ്പെടെ യുള്ള എല്ലാ സേവനങ്ങളും സൗ ജന്യമാണെന്ന പ്രത്യേകതയുമു ണ്ട്. കൂടാതെ പാറക്കടവിനു സമീപമുള്ള പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് സമുച്ചയ ത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഡന്റൽ പോളി ക്ലിനി ക്കും പ്രവർത്തിക്കുന്നുണ്ട്. പല്ലു മായി ബന്ധപ്പെട്ടുള്ള ചികിത്സ കൾ നടത്താനാകും. അത്യാവശ്യ മരുന്നുകളും ഇവിടെയുണ്ട്. കൂടാ തെ ഇവിടെ നിന്ന് കുറിക്കുന്ന മരുന്നുകൾ താലൂക്ക് ആശുപത്രി യിലെയും വെൽനെസ് സെന്ററു കളിലെയും ഫാർമസികളിൽനി ന്നും ലഭിക്കും.
ഫോൺ:
പാറക്കടവ്- 04868 291449.
നത്തുകല്ല്- 04868 291469.
വള്ളക്കടവ്-04868 291329.
















































































































