ആവേശമായി ജെ. പി. എം. ബി. എഡ് കോളേജ് ഡേ ‘സെനിത്ത് 2026 ‘

ജെ.പി. എം. ബി. എഡ്. കോളേജ് ഡേ ‘സെനിത്ത് 2026 ‘ ന് ആവേശോജ്വല പരിസമാപ്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പൊതു സമ്മേളനം,
ഇടുക്കി രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ റവ. ഫാ. ജിൻസ് കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം എന്നത് കേവലം അറിവു മാത്രം പകരുന്നതിനപ്പുറത്തേക്ക് വ്യക്തിത്വ വികസനത്തിന് കൂടി ഉതകുന്നതാവണം എന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ ഹരിലാൽ സി. എസ് സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജെ പി എം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ മാനേജർ റവ. ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ് .എസ്. ടി അധ്യക്ഷ പ്രസംഗം നടത്തി.
ചടങ്ങിനോടനുബന്ധിച്ച് കോളേജ് മാഗസിൻ ‘യുഗരി’യുടെ പ്രകാശനവും നടന്നു.
റവ. ഫാ. ചാൾസ് തോപ്പിൽ സി.എസ്.ടി, റവ. ഫാ. പ്രിൻസ് തോമസ് സി.എസ്.ടി എന്നിവർ ആശംസകൾ അറിയിക്കുകയും യൂണിയൻ ജനറൽ സെക്രട്ടറി റെനോയ് തോമസ് യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യൂണിയൻ വൈസ് ചെയർപേഴ്സൺ അഞ്ജിത ജോയ് യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ നിരവധി കലാപരിപാടികൾ നടത്തി.









































































