മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍: കൂടിക്കാഴ്ച്ച മാര്‍ച്ച് 9ന്

നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി മാര്‍ച്ച് 9ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. നിലവില്‍ മൂന്നാര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലാണ് ഒരു ഒഴിവുള്ളത്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്,യോഗ്യത,അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത: കേരള നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനുളള അംഗിക്യത നഴ്സിംഗ് സ്‌കൂള്‍ അംഗീകരിച്ച ജി.എന്‍.എം നഴ്സിംഗ്. പ്രായ പരിധി 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291782 ഇമെയില്‍: [email protected]













































































