ഇടുക്കി ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി അവാർഡ് തുടർച്ചയായി രണ്ടാം തവണയും ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്

തദ്ദേശദിനാഘോഷം 2026 ന്റെ ഭാഗമായി സ്വരാജ് ട്രോഫി അവാർഡുകൾ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി രാജേഷ് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി അവാർഡ് തുടർച്ചയായി രണ്ടാം തവണയും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 2024-25 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ്. മാലിന്യം സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ, 100 ശതമാനം നികുതി പിരിവ്, 100 ശതമാനം പദ്ധതി ചെലവ്, തുടങ്ങിയ നേട്ടങ്ങളാണ് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഫെബ്രുവരി 19-ാ ം തീയതി കണ്ണൂരിൽ വച്ചു നടക്കുന്ന തദ്ദേശദിനാഘോഷ ചടങ്ങിൽ ബഹു. മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും. 20 ലക്ഷം രൂപ അവാർഡ് തുകയായും ലഭിക്കും. കുടുംബശ്രീ ഹരിതർമ്മ സേനാംഗങ്ങൾ, പ്രവർത്തകർ, ഘടകസ്ഥാപനങ്ങൾ തുടങ്ങി നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ പഞ്ചായത്തു ഭരണസമിതിയംഗങ്ങളെയും നിവാസികളെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായി പ്രസിഡൻ്റ് രജനി കെ.എ അറിയിച്ചു.
















































































































