ഭൂപ്രശ്നങ്ങൾ: യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ കൂട്ടായ്മ നടത്തി

ഭൂവിഷയത്തിൽ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യു.ഡി.എഫ്ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ സങ്കീർണമാക്കിയ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണ നിരോധനം ഏർപ്പെടുത്തിയും ബഫർ സോൺ ഉൾപ്പെടുത്തിയും പുതിയ വന്യജീവി സങ്കേതങ്ങൾ പ്രഖ്യാപിച്ചും മലയാേര ജനതയെ പ്രതിസന്ധിയിലാക്കിയ എൽ.ഡി.എഫ്സർക്കാരിനും റോഷി അഗസ്റ്റിനുമെതിരായ പ്രതിഷേധമായിരുന്നു തദ്ദേശ ഇലക്ഷനിലുണ്ടായതെങ്കിൽ ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലത്തിലും ഉജ്ജ്വല വിജയം നേടി എൽ.ഡി.എഫി ന് ശക്തമായ തിരിച്ചടി നിയമ സഭാ തിരഞ്ഞെടുപ്പിൽ നല്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി.അംഗം അഡ്വ. ഇ .എം ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം ചെയർമാൻ എം കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രൊഫ. എം ജെ ജേക്കബ്, നിയോജകമണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട്, തോമസ് രാജൻ, എ പി ഉസ്മാൻ, തോമസ് പെരുമന, നോബിൾ ജോസഫ്, തോമസ് മൈക്കിൾ, കെ. ബി സെൽവം, ജയ്സൺ . കെ.ആൻ്റണി, കെ ജെ ബന്നി, മനോജ് മുരളി, എം .ഡി അർജുനൻ, ഷൈനി സജി , മിനി സാബു, പി. എ സജി,സാജു കാരക്കുന്നേൽ, വിനോദ് ജോസഫ്, സി. കെ പ്രസാദ്, ബിജു നെടുഞ്ചേരിൽ,പി. ഡി ജോസഫ്, വി .എ ഉലഹന്നാൻ, കെ .കെ മനോജ്, അനീഷ് ജോർജ്, അനിൽ ആനയ്ക്കനാട്ട് എന്നിവർ സംസാരിച്ചു.
















































































































