Idukki വാര്‍ത്തകള്‍
ജെപിഎം കോളേജിൽ സൗജന്യ നേത്രപരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു

കാഞ്ചിയാർ ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു.
ലബ്ബക്കട ഐമാക്സ് ഒപ്റ്റിക്കൽസും മുണ്ടക്കയം ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും നേതൃത്വം നൽകുന്ന ക്യാമ്പ് ഫെബ്രുവരി 27-ാം തീയതി,വെള്ളിയാഴ്ച രാവിലെ 10 – മണിക്ക് കോളേജ് സെമിനാർഹാളിൽ ആരംഭിക്കും.
സൗജന്യ നേത്രപരിശോധന, ഡയബറ്റിക് റെറ്റിനോപതി നിർണ്ണയം, തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കൽ, മറ്റു ചികിത്സാ നിർദ്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ഈ അവസരം പ്രയോജനപ്പെടുത്തുവാനാകുന്നത്. താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ഫോൺ/വാട്ട്സ്ആപ്പ് മുഖേന പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 7902681890, 8547151562, 7558820408, 7306213543









































































