നാട്ടുവാര്‍ത്തകള്‍
അണക്കരമെട്ടില്‍ കാട്ടാനയിറങ്ങി

നെടുങ്കണ്ടം: പുഷ്പകണ്ടം അണക്കരമെട്ടില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാനയിറങ്ങിയത് ഭീതി പരത്തി. ഇന്നലെ രാവിലെയാണ് മൂന്ന് കാട്ടാനകളുടെ സംഘത്തെ പ്രാദേശവാസികള്‍ കണ്ടത്.
തമിഴ്‌നാട് വനമേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം കേരള ബോര്‍ഡറിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ കല്ലാര്‍ വനം വകുപ്പ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി തമിഴ്‌നാട് വനത്തിലേക്ക് ആനകളെ തുരത്തി. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ കൃഷിയിടങ്ങള്‍ നശിക്കുകയും വീടുകള്‍ക്ക് തകര്‍ക്കുകയും ചെയ്തിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് ആനയെ തിരികെ വനത്തിലേക്ക് കയറ്റി വിട്ടു. കല്ലാര്‍ ഫോറസ്റ്റ് ഓഫിസര്‍ ഇ.വി.പ്രസാദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ കെ.ജി.മുരളി, ജി.എസ്.സുനീഷ്, എസ്.പ്രിയേഷ് എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
















































































































