Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക്ക് തോമസിനെതിരെ താൻ കെ.പി.സി.സിക്ക് പരാതി അയച്ചുവെന്ന വ്യാജ വാർത്തകളിൽ യു.ഡി.എഫ് പ്രവർത്തകർ കുടുങ്ങരുത്: കെപിസിസി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ്



ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക്ക് തോമസിനെതിരെ താൻ കെ.പി.സി.സിക്ക് പരാതി അയച്ചു എന്ന വ്യാജ വാർത്തകളിൽ യു.ഡി.എഫ് പ്രവർത്തകർ കുടുങ്ങരുതെന്ന് കെ പി സി സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് .
ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ആഗ്രഹം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമുണ്ടന്ന് റോയി കെ പൗലോസ് പറഞ്ഞു. ഈ ജനവികാരത്തിന്റെ പ്രതിഭലനമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉടനീളം  കണ്ടത്. ഇടുക്കി ജില്ലയിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫിന് ഉണ്ടായി.

ജില്ലയിലെ മലയോര കർഷകരെയും തോട്ടം തൊഴിലാളികളെയും ഇതര ജനവിഭാഗങ്ങളെയും കപട വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച സർക്കാരിനോടുള്ള അടങ്ങാത്ത പക ജില്ലയിലെ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിക്കുകയാണ് ഉണ്ടായതെന്നും റോയി കെ. പൗലോസ് പറഞ്ഞു

ഈ മുന്നേറ്റം അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും കേരളത്തിൽ ഉണ്ടാകണമെന്നും പിണറായി വിജയൻ സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. അനിവാര്യമായ ഈ ഭരണമാറ്റം ഉണ്ടാകണമെങ്കിൽ ജില്ലയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് വിജയിക്കേണ്ടതായിട്ടുണ്ട്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ കഴിഞ്ഞ ഒരു മാസക്കാലമായി പീരുമേട് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്നുകൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യില്ല എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്.

സ്ഥാനാർത്ഥിനിർണയ നടപടികളിലേക് പാർട്ടി നേതൃത്വം ഇതുവരെയും കടന്നിട്ടില്ല എന്നുള്ള വിവരം എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അറിയാമെന്നാണ് താൻ കരുതുന്നത്.

കഴിഞ്ഞദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ തന്റെ പേര്  പരാമർശിച്ചുകൊണ്ട് വന്ന വാർത്ത  ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കുറിപ്പ് ഇപ്പോൾ ഇടേണ്ടതായി വന്നത്.

ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസിനെതിരെ കെപിസിസി വൈസ് പ്രസിഡന്റായ ഞാൻ കെപിസിസിക്ക് പരാതി കൊടുത്തു എന്നും സിറിയക് തോമസിനെ കെപിസിസി ശാസിച്ചു എന്നുമുള്ള തലക്കെട്ടിൽ വന്ന വാർത്ത പച്ചക്കള്ളമാണന്ന് റോയി കെ പൗലോസ് പറഞ്ഞു. ഈ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവരുടെയും അത് പ്രചരിപ്പിക്കുന്നവരുടെയും ഉദ്ദേശം നല്ലതല്ലയെന്ന് മനസ്സിലാക്കാവുനുള്ള വിവേകം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർക്ക് ഉണ്ടാകേണ്ടതുണ്ട്.

കഴിഞ്ഞ 20 വർഷക്കാലമായി എൽഡിഎഫ് വിജയിച്ചു കൊണ്ടിരിക്കുന്ന പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കരുതെന്ന ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഇത്തരം വാർത്തകൾ കാണുമ്പോൾ സന്തോഷിക്കാനും പ്രചരിപ്പിക്കാനും കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!