Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭൂവിഷയങ്ങളിൽ ഇടതുപക്ഷ ഗവൺമെന്റ് മലയോര ജനതയോട് പുലർത്തുന്ന നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും



ഭൂവിഷയങ്ങളിൽ ഇടതുപക്ഷ ഗവൺമെന്റ് മലയോര ജനതയോട് പുലർത്തുന്ന നെറികെട്ട നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.

60 വർഷക്കാലമായി സർക്കാർ അനുമതിയോടുകൂടി നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ അനധികൃതമാണെന്ന് സർക്കാർ വ്യാഖ്യാനിക്കുകയാണെങ്കിൽ, അനുമതി നൽകിയ സർക്കാരാണ് കുറ്റം ചെയ്തതെന്ന് സമ്മതിക്കാൻ തയ്യാറാകണം. തെറ്റായ രീതിയിലാണ് സർക്കാർ അനുമതി നൽകിയതെങ്കിൽ ആ തെറ്റ് തിരുത്തി പ്രശ്നം പരിഹരിക്കാൻ തയ്യാറാവുന്നതിന് പകരം, കുറ്റം ജനങ്ങളുടെ മേൽ ചുമത്തി ക്രമവൽക്കരണത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല.

2019 ഓഗസ്റ്റ് 22-ന് സർക്കാർ ഉത്തരവിലൂടെ ജില്ലയിൽ ഏർപ്പെടുത്തിയ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കാത്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കണം. നിർമ്മാണ നിരോധനം പിൻവലിച്ചു എന്ന് കൊട്ടിഘോഷിച്ച് വിളംബര ജാഥ നടത്തിയ ഇടതുപക്ഷ കക്ഷികൾ, നിരോധനം മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് മാപ്പ് പറയണം.

സുപ്രീം കോടതിയിൽ സി.എച്ച്.ആർ ഭൂമി റവന്യൂ ഭൂമിയാണെന്ന് സത്യവാങ്മൂലം നൽകുന്നതിൽ ഗവൺമെന്റ് അലംഭാവം കാണിച്ചതിനാലാണ് പട്ടയ നടപടികൾ സ്റ്റേ ചെയ്യപ്പെട്ടത്. ഹൈക്കോടതിയിൽ, പട്ടയം നൽകിയത് കുടിയേറ്റക്കാർക്കാണെന്ന് വ്യക്തമാക്കാൻ സർക്കാർ അഭിഭാഷകർക്ക് കഴിഞ്ഞില്ല. രണ്ട് കേസുകളിലും സർക്കാർ വനം വകുപ്പിനോടും കപട പരിസ്ഥിതി വാദക്കാരോടും ചേർന്ന് നിന്ന് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.

ലാൻഡ് രജിസ്റ്ററിൽ റീസർവേ സമയത്ത് ‘കൃഷി ഏലം’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പേരിൽ നൂറുകണക്കിന് കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. ജില്ലയിൽ യാതൊരു ന്യായീകരണവുമില്ലാതെ റവന്യൂ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നതും നേര്യമംഗലം-വാളറ റോഡിന്റെ നിർമ്മാണം തടസ്സപ്പെടുത്തിയതും പ്രതിഷേധാർഹമാണ്. ഷോപ്പ് സൈറ്റുകൾക്കും പത്തു ചെയിൻ പ്രദേശങ്ങൾക്കും പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. വന്യമൃഗ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന വനാതിർത്തികളിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ കാര്യത്തിൽ സർക്കാർ നിശബ്ദത പാലിക്കുകയാണ്.

സർക്കാരിന്റെ ഈ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡല കേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഫെബ്രുവരി 13-ന് വണ്ടിപ്പെരിയാർ, 14-ന് അടിമാലി, 16-ന് നെടുങ്കണ്ടം, 17-ന് വണ്ണപ്പുറം, മുരിക്കാശ്ശേരി എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ. പരിപാടിയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!