വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറി; ബംഗാളിൽ നിന്നും ആളെക്കൊണ്ടുവന്നുവെന്ന് വ്യാജ പ്രചാരണം നടത്തി: എം വി ഗോവിന്ദൻ

വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറിയെന്നും വർഗീയ ശക്തികളെ വെള്ള പൂശികൊണ്ടാണ് യു ഡി എഫ് ജാഥയുടെ തുടക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിക്ഷ നേതാവ് RSS നെയും ജമാഅത്ത ഇസ്ലാമിയെയും വെള്ള പൂശുന്നു. ജമാഅത്ത ഇസ്ലാമി വർഗീയമല്ലെന്ന് പറയുന്ന പാർട്ടിയായി കോൺഗ്രസ് മാറി. കോലീ ബി സഖ്യത്തിന് പുറമെ ജമാ അത്തെ ഇസ്ലാമിയുമായും സഖ്യം ഉണ്ടാക്കുന്നു.
ലീഗിൻ്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറി. ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത തകർന്നാൽ കേരളമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഇല്ലാതാക്കാനാണ് വർഗീയ ശക്തികളുടെ ശ്രമമെന്നും യു ഡി എഫ് ജാഥയിൽ വികസനം ചർച്ച ചെയ്യുന്നില്ല. മലർപ്പൊടിക്കാരൻ്റെ സ്വപ്നമല്ല മലയാളിയുടെ യഥാർത്ഥ സ്വപ്നമാണ് കിഫ്ബി വഴി യഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിൽ നിന്നും ആളെ ക്കൊണ്ടുവന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്നത് മാധ്യമ സൃഷ്‌ടി. തൊഴിലാളികൾ നടത്തിയത് സ്വീകരണം ആണ്. മാധ്യമങ്ങൾ CPM നെ പ്രതിക്കൂട്ടിലാക്കുന്നു. സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും. തദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി ഒരു ഐക്യവും CPIM ഉണ്ടാക്കിയിട്ടില്ല. പയ്യന്നൂർ ഫണ്ട് വിവാദത്തിൽ കെ കെ രാഗേഷ് പറഞ്ഞ പൊതുജനം ബഹു ജനം പരാമർശത്തെ പറ്റി അറിയില്ല. പ്രാദേശിക പ്രശ്നം ദേശീയ പ്രശ്നം ആക്കാൻ ശ്രമിക്കണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേത്തു.
















































































































