ജില്ലാ ഇന്റർകോളേജിയേറ്റ് അത്ലെറ്റിക് മീറ്റ് 13ന് കാൽവരിമൗണ്ടിൽ

ജില്ലാ അത് ലെറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഇടുക്കി ജില്ലാ ഇന്റർ കോളേജിയേറ്റ് അത് ലെറ്റിക് മീറ്റ് (ജില്ലാ സീനിയർ അത് ലെറ്റിക് മീറ്റ്) 13ന് രാവിലെ 8മണി മുതൽ കാൽവരി മൗണ്ട് ഹൈ സ്കൂൾ സ്റ്റേഡിയത്തിൽ നടത്തപ്പെടും.ജില്ലാ അത് ലെറ്റിക് അസോസിയേഷൻ പ്രസിഡന്റ് വി ഡി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷൻ മെമ്പർ ശ്രീ ഫ്രാൻസിസ് അറക്കപറമ്പിൽ കായിക മേള ഉത്ഘാടനം ചെയ്യും. വാർഡ് മെമ്പർ ശ്രീ ജോബിൻ അയ്മനം മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ അത് ലെറ്റിക് അസോസിയേഷൻ സെക്രട്ടറി ഷിജോ കെ കെ. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ പി എസ് ഡോമിനിക്. ടോം ടി ജോസ് ടിബിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.
വൈകുന്നരേം 4ന് ചേരുന്ന സമാപന സമ്മേളനത്തിൽ കാൽവരി സ്കൂൾ മാനേജർ ഫാ ഫിലിഫ് മണ്ണകത്തു ട്രോഫികൾ വിതരണം ചെയ്യും. കാൽവരി ഹൈ സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ കൊച്ചു റാണി മാത്യു . അത് ലെറ്റിക് അസോസിയേഷൻ ട്രഷററർ ഷൈജു ചന്ദ്ര ശേഖരൻ അത് ലെറ്റിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി നൈസി ജിസ്. തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.വിജയികൾക്ക് ഷീജാ റോയ്പുളിക്കിയിൽ സ്മാരക ട്രോഫിയും റണ്ണേഴ്സ് അപ്പിന് ജൂലിറ്റ് ഡോമിനിക് സ്മാരക ട്രോഫിയും നല്കപ്പെടും.കൂടാതെ വ്യക്തി ഗത വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റ് കളും നല്കപ്പെടും.
പ്രധാനമായും ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന ഈ കായികമേളയിൽ 1 -1- 2026ൽ 17വയസ് പുർത്തിയായ മറ്റുള്ളവർക്കും അഫീലിയേറ്റഡ് ക്ലബുകൾ മുഖേനെ പങ്ക് എടുക്കാം. എന്നാൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്ന് കോളേജ് ടീമുകളെ മാത്രം പരിഗണിക്കുന്നതാണ്. കോളേജ് ടീമുകളിൽ ആ കോളേജിലെ വിദ്യാർത്ഥികളെ മാത്രമേ ഉൾപ്പെടുത്തുവാൻ പാടുള്ളു. മത്സരാ
ർഥികളുടെ കൈവശം കോളേജ് ഐഡന്റിറ്റി കാർഡ് ഉണ്ടായിരിക്കേണ്ടതാണ്.
മത്സരയിനങ്ങൾ. (പുരുഷന്മാർ &സ്ത്രീകൾ )
100m 200m 400m 800m 1500m&5000m race
Long jump high jump tripple jump
Shot put. Discus throw hammar throw javelin throw
110m hurdles 400m hurdles
4*400m medley relay race (2boys &2girls in a team )
ഒരാൾക്ക് റിലേ കൂടാതെ രണ്ട് ഇനങ്ങളിൽ മത്സരിക്കാം. ഒരൂ സ്ഥാപനത്തിൽ നിന്നു 4പേർക്ക് വരെ ഒരൂ മത്സരിയിനത്തിൽ പങ്ക് എടുക്കാം. വിശദ വിവരങ്ങൾക്ക് ജില്ലാ അത് ലെറ്റിക് അസോസിയേഷൻ സെക്രട്ടറയുമായി ബന്ധപ്പെടുക mob 9446223555









































































