Idukki വാര്‍ത്തകള്‍
എല്‍.ഇ.ഡി ടിവി സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വെള്ളത്തൂവല്‍, പള്ളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളിലെ 10 അങ്കണവാടികളില്‍ നവീകരണ പദ്ധതിയായ സക്ഷം 2024-25 പ്രകാരം എല്‍.ഇ.ഡി ടിവി സ്ഥാപിക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 27 ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസുമായി ബന്ധപ്പെടണം. ടെണ്ടര്‍ ലഭിക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ആഫീസര്‍, അടിമാലി അഡീഷണല്‍, കുഞ്ചിത്തണ്ണി പി.ഒ -685565. ഫോണ്‍ 04865 265268, 8075329115.













































































