Idukki വാര്‍ത്തകള്‍
തെറ്റായ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിന് 250 കോടി ആവശ്യപ്പെട്ട് കിറ്റെക്‌സ് നോട്ടിസ്

തെറ്റായ വാർത്ത സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് റിപ്പോർട്ടർ ചാനൽ നടത്തിപ്പുകാർക്കും ജീവനക്കാർക്കും എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് നോട്ടിസ് അയച്ചു. സാബു പ്രസിഡൻ്റായ ട്വന്റി20 പാർട്ടി എൻഡിഎ ഘടകകക്ഷിയായത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്‌റ്റ് ഭയന്നാണ് എന്ന വാർത്തയ്ക്ക് എതിരെയാണ് പരാതി.









































































