Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വണ്ടൻമേട് കൊച്ചറബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാർക്കെതിരെതുടർച്ചയായി വിജിലൻസ് നടത്തിയ പരിശോധനകളിൽ ഗുരുതരമായ ക്രമക്കേടുകളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തിട്ടും കൊച്ചറ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാർക്കെതിരെ നടപടികളില്ല



വണ്ടൻമേട് കൊച്ചറ
ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാർക്കെതിരെ
തുടർച്ചയായി വിജിലൻസ് നടത്തിയ പരിശോധനകളിൽ ഗുരുതരമായ ക്രമക്കേടുകളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തിട്ടും കൊച്ചറ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാർക്കെതിരെ നടപടികളില്ല.

പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയാൽ അത് സർക്കാരിന് റിപ്പോർട്ട് നല്കുകയാണ് വിജിലൻസിൻ്റെ നടപടി.

കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണയാണ് വിജിലൻസ് സംഘം ഔട്ട്ലെറ്റിൽ പരിശോധന പരിശോധന നടത്തിയത്.പരിശോധനകൾ എല്ലാം തന്നെ ഗുരുതരമായ ക്രമക്കേടുകളും കണക്കിൽ പെടാത്ത പണവും കണ്ടെത്തിയിരുന്നു.എന്നാൽ റിപ്പോർട്ട് നൽകിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും കെഎസ്ബിസിയുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.

നടപടികൾക്ക് ശുപാർശ ചെയ്ത് വിജിലൻസ് നല്കുന്ന റിപ്പോർട്ടുകൾ കെഎസ്ബിസി ആസ്ഥാനത്ത് ഓഡിറ്റ് വിഭാഗത്തിലെ ഉന്നതർ തന്നെ പൂഴ്ത്തിവയ്ക്കുന്നുവെന്നാണ് വിവരം.ഇതിനായി ആസ്ഥാനത്ത് പ്രത്യേക ലോബികൾ തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. നടപടികൾക്ക് ശിപാർശ ചെയ്ത് വിജിലൻസ് നൽകുന്ന റിപ്പോർട്ടർട്ട് മാനേജിംഗ് ഡയറക്ടറുടെ ശ്രദ്ധയിൽ പോലും എത്താതെ മുക്കുന്നതും ഈ ലോബിയാണ്.


നിയമപ്രകാരം ജില്ലാ വേർഹൗസ് മാനേജർ മാസത്തിൽ കുറഞ്ഞത് രണ്ട് തവണ ബെവ്കോ ഔട്ട്ലെറ്റുകൾ ഓഡിറ്റ് ചെയ്യേണ്ടതാണെങ്കിലും അതും നടപ്പിലാകുന്നില്ല. പരിശോധനയുടെ പേരിൽ എത്തുന്നവർ ഔട്ട്ലെറ്റിൽ നിന്ന് ‘സൽക്കാരങ്ങൾ’ സ്വീകരിച്ചിട്ട് മടങ്ങുകയാണ് പതിവ്. എന്നാൽ യഥാക്രമം പരിശോധന നടപ്പിലാക്കിയാൽ ഔട്ട്ലെറ്റുകളിലെ ക്രമക്കേടുകൾക്ക് നിയന്ത്രണം തടിയിടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!