

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന ശ്രീധർമ്മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് രചന മത്സരങ്ങൾ നടക്കുക. 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. മൂന്ന് കാറ്റഗറികളിലായി ക്രയോൺ, ജലഛായം എന്നിവയിൽ മത്സരങ്ങൾ നടക്കും. രജിസ്ട്രേഷൻ; 7012283250