Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മെയ്ദിന റാലി നടത്തി

കട്ടപ്പനയിൽസംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മെയ്ദിന റാലി നടത്തി.
ഇടുക്കി കവലയിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
രാവിലേ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ടൗണിലേ പ്രഥാന കേന്ദ്രങ്ങളിൽപതാക ഉയർത്തി.
എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്.
കട്ടപ്പനയിൽ നടന്ന മെയ് ദിന പരിപാടിയിൽ CPIM ജില്ലാ കമ്മറ്റിയംഗം വി.ആർ. സജി മെയ് ദിന സന്ദേശം നൽകി.
CPI
സംസ്ഥാന കൗൺസിൽ അംഗം
വി.ആർ. ശശി
മുഖ്യപ്രഭാഷണം നടത്തി.
CPIM ഏരിയ സെക്രട്ടറി മാത്യു ജോർജ്, LDF നേതാക്കളായടോമി ജോർജ്,
ആൽവിൻ തോമസ്,
റ്റി.സി. കുര്യൻ, സി.എസ്. അജേഷ്, സി. ആർ. മുരളി, കെ.എൻ കുമാരൻ തുടങ്ങിയവർ സംസാരിച്ചു. തൊഴിലാളികൾ, കർഷകർ തുടങ്ങി നൂറിലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.
















































































































