Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനവും ദേശീയ ബാലിക ദിനവും ആചരിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് വനിത സെല്ലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രവിദ്യാഭ്യാസ ദിനവും ദേശീയ ബാലിക ദിനവും ആചരിച്ചു. കോളേജ് വൈസ്പ്രിൻസിപ്പൽ സുപർണ്ണ രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലണ്ടൻ കിങ്സ് കോളേജ് ഹോസ്പിറ്റൽ ക്ലിനിക്കൽ ലീഡ് നേഴ്സും നിരവധി അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ ശ്രീമതി മിനിജ ജോസഫ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ത്രീകളും ആരോഗ്യവും, സ്ത്രീകൾ പാഠപുസ്തകങ്ങൾക്ക് അപ്പുറം ആർജിക്കേണ്ട കഴിവുകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തി. വനിത സെൽ കോർഡിനേറ്റർമാരായ ഷാന്റീമോൾ എസ്, ക്രിസ്റ്റി ജോസ് എന്നിവർ നേതൃത്വം നൽകി.













































































