6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

അറക്കുളം നാട്ടുകൂട്ടം ഹിറ്റായി




ഇടുക്കിയുടെ മലനിരകളിലേക്കുള്ള പ്രവേശന കവാടമായ അറക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ നടന്ന “നാട്ടുകൂട്ടം” ജനപങ്കാളിത്തം കൊണ്ടും, വ്യത്യസ്തമായ ചർച്ചകൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. അറക്കുളത്തിൻ്റെ വികസന കാര്യങ്ങൾക്ക് ഉള്ള കുറവുകൾ ചൂണ്ടിക്കാട്ടിയും, പുതിയ ആശയങ്ങളുംനിർദേശങ്ങളും അടക്കം സമസ്ത മേഘലയും ചർച്ചാ വിഷയമായി. നാട്ടുകൂട്ടത്തിലെത്തിയവർ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും അതിനുള്ള മറുപടികളും,നിർദ്ധേശങ്ങളും, നൂതന പദ്ധതികളും അവതരിപ്പിച്ച് 3 മണിക്ക് ആരംഭിച്ച “നാട്ടുകൂട്ടം” അവസാനിക്കുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. നിറഞ്ഞ് കിടക്കുന്ന മലങ്കര ഡാമിനോട് ചേർന്നുള്ള
കാഞ്ഞാർ വാട്ടർ തീം പാർക്കിലെ മരത്തണലിലെ തണുത്ത അന്തരീക്ഷവും, ഒത്ത് ചേർന്ന ജനങ്ങളും, ജനപ്രതിനിധികളും നടത്തിയ ചർച്ചകളും, നിർദേശങ്ങളും വൻ ഹിറ്റായി മാറി.
       ജലവിഭവ വകുപ്പ് മന്ത്രിയുമായി ബ്ലോക്ക് വൈസ് പ്രസിഡൻറും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും നടത്തിയ ചർച്ചയിൽ ഡാമിൻ്റെ വലത് കര മൂലമറ്റം മുതൽ ആലക്കോട് വരെ
പസ്ലിക്ക്, പ്രൈവറ്റ്, പാർട്ടണർഷിപ്പ്
(പി.പി.പി) പദ്ധതി പ്രകാരം ഒരു കമ്പനി ഏറ്റെടുത്തതായി അറിയിച്ചിട്ടുണ്ടെന്നും, പാർക്ക് അടക്കം എല്ലാ കാര്യങ്ങളും ആ കമ്പനി ഏറ്റെടുത്ത് നടത്തും എന്നും ഇരുവരും നാട്ടുകൂട്ടത്തെ അറിയിച്ചു. റിപ്പബ്ളിക്ക് ദിനമായ ജനു. 26 ന് കാഞ്ഞാർ മുതൽ അറക്കുളം വരെ റോഡ് ബ്യൂട്ടിഫിക്കേഷൻ നടത്താനും നാട്ടുകൂട്ടം തീരുമാനിച്ചു. കോളേജിന് മുൻപിൽ കാൽനട യാത്ര പോലും സാധ്യമല്ലാതെ വിവിധ ഡിപ്പാർട്ട്മെൻ്റുകൾ കുട്ടിയിട്ടിരിക്കുന്ന മണ്ണും, പോസ്റ്റുകളും നീക്കം ചെയ്തും, കാഞ്ഞാർ വാട്ടർ തീം പാർക്കും, പച്ചത്തുരുത്തും, കുളിക്കടവുകളും ശുചീകരിച്ചും, എല്ലാ പോസ്റ്റുകളിലേയും ബൾബുകൾ മാറിയിട്ടും
“ശുചിത്വ അറക്കുളം സുന്ദര അറക്കുളം” എന്ന മെഗാ കാമ്പയിൻ സംഘടിപ്പിക്കുവാനും നാട്ടുകൂട്ടം തീരുമാനമെടുത്തു. വിവിധ പ്രശ്നങ്ങൾ, പരാതികൾ,നിർദേശങ്ങൾ, പുതിയ വികസന സാധ്യതകൾ, പരിഹാരമാർഗങ്ങൾ എന്നിവയാൽ സജീവമായിരുന്ന “നാട്ടുകൂട്ടം”
വ്യത്യസ്തവും, വേറിട്ടതുമായിരുന്നു. ഈ കൂട്ടായ്മ എല്ലാമാസവും നടത്തുവാനും നിശ്ചയിച്ച കാര്യങ്ങൾ, നടപ്പാക്കിയവ, പുതിയ നിർദ്ദേശങ്ങൾ അടക്കം വിലയിരുത്തൽ നടത്താനും, വിവിധ മേഘലകളുടെ വികസനത്തിനായി ആ മേഘലയിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തിവ്യത്യസ്ത കമ്മറ്റികൾ രൂപീകരിക്കുവാനും തീരുമാനിച്ചാണ് പരിപാടികൾ അവസാനിപ്പിച്ചത്.
       അറക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി ബ്ലോക്ക് പഞ്ചാ. വൈസ്.പ്രസി.ഏ.പി.ഉസ്മാൻ ഉൽഘാടനം ചെയ്തു. അറക്കുളം പഞ്ചാ.പ്രസി.
ഉഷാ ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചാ. മെമ്പർ സജി.പി.ജോസ്, ബ്ലോക്ക് മെമ്പർ സ്റ്റീഫൻ ജോർജ്, കുടയത്തൂർ പഞ്ചാ. മെമ്പർ റോജി ഫ്രാൻസിസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു എന്നിവർ നാട്ടുകൂട്ടത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി.കിസ്സാൻ സർവ്വീസ് സൊസൈറ്റി ജില്ല പ്രസി.പി.ഏ.ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി.
അജി
കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു. ജോർജ് ജോസഫ് മേലഴകത്ത്, ജോസഫ് ജെ.ഓലിക്കൽ സിബി പാറയിൽ, മനു കുര്യൻ, ബിജു ജോർജ്, കുരുവിള ജേക്കബ്, സാജൻ കെ.ജോസ്, പി.എച്ച്.കൊന്താലം, ജോമോൻ മൈലാടുർ, സജി അട്ടപ്പാട്ട്, ടോജിപറമുണ്ട
മനേഷ് മോഹൻ, ഈപ്പച്ചൻ മണിമല, ബേബി കുഴിഞ്ഞാലി, കെ.ഏ.പ്രഭകുമാർ പി.എം.ഇബ്രാഹിം, റോബി കുളത്തിനാൽ ജോസ് ഇടവക്കണ്ടം, ജയ്സൺ മരങ്ങാട്ട്, ജേക്കബ് തുരുത്തിക്കര, ജിജിമോൻ ആലാനിക്കൽ കെ.ടി.ജോസഫ്, മാത്യു വേലംകുന്നേൽ, ജോസ് പ്ലാക്കൂട്ടം, പി.കെ.അജിഷ്, കെ.ആർ.സന്തോഷ്കുമാർ റോബിൻ തട്ടാ പറമ്പിൽ, വർക്കി ജോർജ്, മാത്യു കള്ളി കാട്ട്, സെബാസ്റ്റ്യൻ കന്നും തൊഴുത്തിൽ, ജയപ്രസാദ്, ബിജു കോട്ടക്കകത്ത് ബിനു പുളിക്കൽ തുടങ്ങി നിരവധി പേർ ചർച്ചകളിൽ പങ്കെടുത്തു. ഐശ്വര്യ അജീഷ് സ്വാഗതവും, ആശാ വർക്കർ സി.ആർ.ഓമന നന്ദിയും രേഖപ്പെടുത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!