പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു

പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി മേലേകുപ്പച്ചാംപടി സ്വദേശി കല്ലംമാക്കൽ നോബിൾ തോമസ് ( 38) ആണ് മരിച്ചത്. സ്വന്തം ഏലത്തോട്ടത്തിലെ പടുതാകുളത്തിലെ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതിവീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ഏലച്ചെടികൾ നനക്കാൻ പറമ്പിലേക്ക് പോയ നോബിളിനെ ഉച്ചയായിട്ടും കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പടുതാക്കുളത്തിന്റെ കരയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും കട്ടപ്പന അഗ്‌നിരക്ഷ സ
സേനയുടേയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃദദേഹം പുറത്തെടുക്കുകയായിരുന്നു. 15 അടിയോളം ആഴമുള്ള പടുതാക്കുളമാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം പിന്നീട് സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :സുബി .മക്കൾ: അയോണ , ദിയ.









































































