പ്രസിദ്ധീകരിക്കാത്ത ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, തെരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി.

പ്രസിദ്ധീകരിക്കാത്ത ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, തെരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും സമുദായിക വിരുദ്ധമെന്ന് എസ്.എം.വൈ.എം. സംസ്ഥാന സമിതി പറഞ്ഞു. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കാൻ പോലും സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല. ക്രൈസ്തവർക്ക് വേണ്ടി സമുദായിക ഉന്നമനത്തിന് വേണ്ടി എന്ന് പറയുന്ന ജെം.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പുറത്തു വിടാതെയുള്ള ചർച്ച വിവരാവകാശത്തിന്റെ നിഷേധം ആണെന്നും എസ്.എം.വൈ.എം സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ക്രൈസ്‌തവന്യൂനപക്ഷത്തെ മണ്ടന്മാരാക്കുന്ന മട്ടിലാണ് ജെബി. കോശി കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. സംസ്ഥാനത്തെ ക്രൈസ്‌തവരുടെ വിദ്യഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശനങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറ ത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി, സർക്കാരിൻ്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കി കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” ഒരു ക്രിസ്ത‌്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ, സർക്കാർ ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം അറിയാതെ അവർക്ക് ലഭിച്ച ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും അവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭ്യമാക്കേണ്ടതും സർക്കാരിൻ്റെ ഉത്തരവാദിത്വമാണ് എന്ന് സിറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അലക്സ് തോമസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, അഡ്വ. പ്രീതിക്ഷ രാജ് എന്നിവർ സംസാരിച്ചു.













































































