ഒരു റൂട്ട്, ഒരു ക്ലാസ്… എന്നിട്ടും ട്രെയിന്‍ നിരക്കുകള്‍ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?

ട്രെയിനുകള്‍ സുഖകരവും ബജറ്റിനൊതുങ്ങുന്നതുമായ ഗതാഗത മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇന്ത്യന്‍ റെയില്‍വേ ഒരേ റൂട്ടില്‍ ഒന്നിലധികം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് തിരക്കൊഴിവാക്കി സുഖകരമായി യാത്ര ചെയ്യാന്‍ കഴിയും. ഇത്തരമൊരു സാഹചര്യത്തില്‍ ഒരേ റൂട്ടില്‍ ഓടുന്ന ഒരേ ക്ലാസ് ട്രെയിനുകള്‍ക്ക് പല യാത്രാ നിരക്ക് എന്തുകൊണ്ടാണെന്നത് പലര്‍ക്കും ആശ്ചര്യമുളള കാര്യമാണ്. അതിന്റെ പിന്നിലെ കാരണം ഇതാണ്.
യാത്രാനിരക്ക് സീറ്റുകള്‍ക്കൊപ്പം വര്‍ധിക്കുന്ന ട്രെയിനുകള്‍
രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ നിരക്കുകള്‍ എല്ലായ്‌പ്പോഴും ഒരുപോലെയല്ല. ഈ ട്രെയിനുകള്‍ ഒരു ഫ്‌ളെക്‌സി-ഫെയര്‍ സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് യാത്രക്കാര്‍ ഈ ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് വര്‍ദ്ധിക്കുന്നു(ഒരു നിശ്ചിത പരിധി വരെ).
പല ട്രെയിനുകളിലും ഭക്ഷണത്തിന് പ്രത്യേകം പണം ഈ
ടാക്കുന്നു
ഇന്ന് മിക്ക ട്രെയിനുകളിലും ഭക്ഷണം ലഭ്യമാണ്. രാജധാനി, വന്ദേ ഭാരത് ട്രെയിനുകളില്‍ ടിക്കറ്റില്‍ ഭക്ഷണ നിരക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉത്സവ ദിനങ്ങളിലും അവധി ദിവസങ്ങളിലും റെയില്‍വേ പലപ്പോഴും പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു. ഈ ട്രെയിനുകളുടെ യാത്രാ നിരക്കുകള്‍ സാധാരണ ട്രെയിനുകളേക്കാള്‍ കൂടുതലായിരിക്കാം.
വേഗത കാരണം നിരക്കുകളും വര്‍ദ്ധിച്ചേക്കാം
മെയില്‍, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയിനുകളുടെ നിരക്കുകളില്‍ വ്യത്യാസമുണ്ട്. കാരണം സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ കുറവാണ്. മാത്രമല്ല അവ വളരെ വേഗതയുള്ളതുമാണ്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് പ്രത്യേക സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് ഈടാക്കുന്നതിന് കാരണമാകുന്നു. ഒരേ റൂട്ടിലുള്ള നിരവധി ട്രെയിനുകള്‍ക്ക് നിരക്കുകള്‍ വ്യത്യാസപ്പെടുന്നതിന്റെ കാരണവും ഇതാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇക്കാര്യം ചെയ്യുക
- ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴെല്ലാം അതേ റൂട്ടിലുള്ള മറ്റ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുക
- രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പെട്ടെന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക
- സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കാന്‍ ഒരു മാസം മുന്‍പ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക
- വിവാഹ, ഉത്സവ സീസണുകളില്‍ 2 മാസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണം
- നിങ്ങളുടെ ആവശ്യാനുസരണം ഒരു റൂട്ടിലേക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.







































































































































