കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 9,10,11 തീയതികളിൽ

കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 9,10,11 തീയതികളിൽ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കിളരൂപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 4ന് തിരുനാൾ കൊടിയേറ്റ്. ഫാ. സെബാസ്റ്റ്യൻ കിളിരൂർപറമ്പിൽ.
വി. കുർബാനയ്ക്ക് കട്ടപ്പന പോർസ്യൂങ്കല ആശ്രമം സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ കൊച്ചുറുമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് മരിച്ചവരുടെ 5 ഓർമയ്ക്കായി സെമിത്തേരിയിൽ ഒപ്പീസ്. ഒപ്പീസിനുശേഷം വാഹന വെഞ്ചിരിപ്പും ഉണ്ടായിരിക്കും.
ജനുവരി 10 ശനിയാഴ്ച വൈകിട്ട് 4 ന് നടക്കുന്ന ആഘോഷമായ വി.കുർബാനയ്ക്ക് ഇടവകയിലെ വൈദീകരായ ഫാ. സുരേഷ് മാടപ്പാട്ട്, ഫാ. ഷാൻ ആയല്ലൂർ, ഫാ. എബിൻ ഇരുപ്പക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും. കുർബാനയ്ക്ക് ശേഷം സന്യാസത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ ഇടവകാംഗമായ ഫാ. ഇമ്മാനുവൽ കിഴക്കേതലയ്ക്കലിന് ആശംസകൾ അർപ്പിക്കും. 6.30ന് കക്കാട്ടുകട കുരിശടിയിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം.
കാഞ്ഞിരപ്പള്ളി രൂപതാ
എകെസിസി ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് സന്ദേശം നൽകും.
11ന് ഞായറാഴ്ച രാവിലെ 7ന് കുർബാന. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആഘോഷമായ റാസ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതിയിലെ നവവൈദീകരായ ഫാ. ഇമ്മാനുവേൽ മണിമല, ഫാ. ജോസഫ് വട്ടോത്ത്, ഫാ. സെബാസ്റ്റ്യൻ ആക്കാട്ട്, ഫാ. വർഗീസ് തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം കുരിശടിയിലേയ്ക്ക്. രാത്രി 7ന് ഫാ. ആബേൽസ് കൊച്ചിൻ കലാഗൃഹത്തിന്റെ ഗാനമേളയും നടക്കും.
വാർത്താസമ്മേളനത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, കൺവീനർ ജോർജി മാത്യു, പിആർഒ സോണി ഈഴാറകത്ത്, കൈക്കാരൻമാരായ ജോർജ് കുരിശങ്കൽ, റോയിസ് ഐക്കരകുന്നേൽ എന്നിവർ പങ്കെടുത്തു.









































































