ഡോ ആൻ്റണി കല്ലമ്പള്ളിക്ക് എക്സലൻ്റ് എഡ്യുക്കേഷണലിസ്റ്റ് പുരസ്കാരം നൽകി

പെരുവന്താനം സെ. ആൻ്റണിസ് കോളേജ് പ്രിൻസിപ്പലും എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും കരിയർ ഗുരുവുമായ ഡോ ആൻ്റണി കല്ലമ്പള്ളിക്കു ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം എർപ്പെടുത്തിയ പ്രഥമ എക്സലൻ്റ് എഡുക്കേഷണലിസ്റ്റ് പുരസ്കാരം കോളേജ് ചെയർമാൻ ബെന്നി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കനും ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഭാരവാഹികളായ ശ്രിരേഖ എ.കെ., അക്ഷയ മോഹൻ ദാസ്, നവാസ് എ.എ. എന്നിവർ ചേർന്ന് പ്രശസ്തി പത്രവും, മെമൻ്റോയും , അവാർഡുതുകയും നൽകി. അവാർഡ് സമ്മേളനത്തിൽ ഓശാനം സ്കൂൾ പ്രിൻസിപ്പൽ ഫാ രാജേഷ് പുല്ലാന്തനാൽ , കോരുത്തോട് സെ. ജോർജ് സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറ ,വണ്ടിപ്പെരിയാർ സെ. ജോസഫ് സ്കൂൾ പ്രിൻസിപ്പൽ സി. രമ്യ , കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി , സെക്രട്ടറി ടിജോമോൻ ജേക്കബ്, ജോസ് ആൻ്റ ണി വൈസ് പ്രിൻസിപ്പൽമാരായ സുപർണരാജു , രതീഷ് പി.ആർ, ബോബി കെ. മാത്യം അഞ്ജലി ആർ നായർ എന്നിവർ സംസാരിച്ചു
















































































































