6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ചൂട് ചായ ഊതി ഊതി കുടിക്കാൻ ആണോ ഇഷ്ടം? ചൂട് പാനിയങ്ങൾ കുടിക്കുന്നത് കാൻസറിന് കാരണമാകും



നല്ല ആവി പറക്കുന്ന ചൂട് ചായ കുടിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഒരു ദിവസത്തെ ജോലി ഭാരവും ക്ഷീണവും എല്ലാം മറക്കാൻ ചായയോളം നല്ലൊരു സ്ട്രെസ് റിലീഫ് ഇല്ല. അതിപ്പോ ചായ തന്നെ ആകണമെന്നില്ല കോഫിയിയോ, മറ്റ് ചൂട് പാനിയങ്ങളോ ആകാം. ഇത് കുടിക്കുമ്പോൾ നമുക്ക് ഒരു സുഖം തോന്നാറുണ്ട്. പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് അതിന് സമയം പോലും ഒരു പ്രശ്നമല്ല. നല്ല പൊരിവെയിലത്ത് നിന്നും നമ്മൾ ചായ കുടിച്ചിരിക്കും. എന്നാൽ വളരെ ഇഷ്ടത്തോടെ കുടിക്കുന്ന ചൂട് ചായ ശരീരത്തിന് അത്ര ഇഷ്ടമല്ലെന്ന് എത്ര പേർക്ക് അറിയാം ?

യുകെ ബയോബാങ്ക് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഒരു ദിവസം 8 തവണയിൽ കൂടുതൽ ചൂട് പാനീയങ്ങൾ കുടിക്കുന്നവരിൽ അർബുദ സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ നൽകുന്ന റിപ്പോർട്ട്. അന്നനാളം മൃദുവും സെൻസിറ്റീവുമായതിനാൽ അതിന് അധികം ചൂട് താങ്ങാൻ സാധിക്കില്ല. തുടക്കത്തിൽ നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ മാത്രമാകും പ്രകടമാവുക. എന്നാൽ ഈ ശീലം പതിവാക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കും. ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണെന്ന് കരുതിയാണ് പലരും അത് തിരഞ്ഞെടുക്കുന്നത്. എന്നാൽ അതിനും ദോഷവശങ്ങളുടെന്നാണ് പഠനത്തിൽ പറയുന്നത്. ചൂട് വെള്ളം കുടിക്കണം എന്നാൽ അത് തിളപ്പിച്ചാറിയ ശേഷം വേണം കുടിക്കാൻ.

അന്നനാളം മൃദുവായതിനാൽ ചൂടുള്ള പാനിയങ്ങൾ കുടിക്കുന്നതിനാൽ അന്നനാളത്തിന് പൊള്ളൽ സംഭവിക്കുകയും പിന്നീടത് സ്വയം ഭേദമാവുകയും ചെയ്യും. എന്നാൽ ഇതൊരു പതിവ് ശീലമാക്കിയാൽ അന്നനാളത്തിന് അതിനോട് പ്രതികരിക്കാനാവാതെ വരും. ഇത് പിന്നീട് കാൻസറിലേക്ക് നയിക്കും. ചൂട് വെള്ളം കുടിക്കുന്നതിനേക്കാൾ അപകടകരമാണ് അത് വലിയ അളവിൽ കുടിക്കുന്നത്. ചൂട് നഷ്ടപെടാതിരിക്കാനായി ഫ്ലാസ്കിൽ വെള്ളവും ചായയും സൂക്ഷിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ലിഡ് തുറന്ന് നീരാവി പോയതിന് ശേഷം മാത്രം കുടിക്കാൻ ശ്രമിക്കുക. 60°C താപനിലയിൽ താഴെ പാനിയങ്ങൾ കുടിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!