അംഗപരിമിതയായ യുവതിയെ പീഡിപ്പിച്ചുഗർഭിണിയാക്കിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

അംഗപരിമിതയായ യുവതിയെ പീഡിപ്പിച്ചുഗർഭിണിയാക്കിയ കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട്ലക്ഷം രൂപ പിഴയും. കോതമംഗലം കവളങ്ങാട് കല്ലിങ്കൽ വീട്ടിൽ ഷിബു ആന്റണിയെയാണ് തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്.
2017 ലാണ് കേസിന് ആസ്പദമായ സംഭവം. അതിജീവിത അരയ്ക്ക് താഴേക്ക് സ്വാധീനം നഷ്ടപ്പെട്ടകിടപ്പ് രോഗിയാണ്. നിർധനകുടുംബാഗമായ ഇവരെ പാരമ്പര്യതിരുമ്മുചികിത്സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടിയ ഷിബു വീട്ടിലാരും ഇല്ലാതിരുന്ന സമയം ബലപ്രയോഗത്തിലൂടെ അതിജീവിതയെ ലൈംഗികവേഴ്ചക്ക് വിധേയമാക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പെൺകുട്ടി ഗർഭിണിയായപ്പോൾ വിവാഹംകഴിച്ചുസംരക്ഷിച്ചുകൊള്ളാമെന്ന് വീട്ടുകാരെയും യുവതിയെയും വിശ്വസിപ്പിച്ച പ്രതി യുവതിയെ പ്രസവത്തിന് അഡ്മിറ്റ് ആക്കിയ സമയം പണവുമായി എത്താം എന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് അഭിലാഷാണ് കേസിൽ ഹാജരായത്.
ശാന്തൻപാറ SHO മാരായിരുന്ന TA യൂനുസ്. CR പ്രമോദ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. അതിജീവിതയുടെയും സാമൂഹ്യപ്രവർത്തകയായ അംഗൻവാടിജീവനക്കാരിയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്.













































































