നീതി ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ പുതിയ ഷോറും ഉദ്ഘാടനം 29 ന്

കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ അഭിമാന സംരംഭമാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നീതി ഓപ്റ്റിക്കൽസ്.
കഴിഞ്ഞ 3 വർഷക്കാലമായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നീതി ഓപ്റ്റിക്കൽസ് അത്യാധുനിക മിഷിനറികളുടെ സഹായത്തോടെ സൗജന്യമായി നേത്ര പരിശോധനയും ഏറ്റവും വിലക്കുറവിൽ കണ്ണടകളും ലെൻസുകളും നൽകിവരുന്നു. ഈ പുതുവർഷത്തിൽ കട്ടപ്പന ദീപിക ജംഗ് ഷനിലുള്ള മാർക്കറ്റിംഗ് സഹകരണ സംഘം ബിൽഡിങ്ങിൽ പാർക്കിംഗ് സൗകര്യത്തോടുകൂടി നീതി ഓപ്റ്റിക്കൽസിൻ്റെ വിപുലീകരിച്ച മറ്റൊരു ഷോറൂം കൂടി ആരംഭിക്കുകയാണ്. ആയതിലേക്കു നിങ്ങളുടെ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്.
2025 ഡിസംബർ 29 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് സംഘം വൈസ് പ്രസിഡന്റ്റ് വിനോദ് നെല്ലിക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംഘം പ്രസിഡൻ്റ് ജോർജ് ജോസഫ് പടവിൽ നീതി ഓപ്റ്റിക്കൽസ് നാടിനു സമർപ്പിക്കുകയാണ്. ഭരണസമിതിയംഗങ്ങളായ എബ്രഹാം ജോസഫ് പന്തംമാക്കൽ, റൂബി എബ്രഹാം വേഴമ്പത്തോട്ടം, പി.കെ. പത്മിനി, ചെറിയാൻ പി. ജോസഫ്, ബിജു ജോസഫ്, ഷീന ജേക്കബ്ബ് എന്നിവർ ആശംസകൾ അർപ്പിക്കും. ഉദ്ഘാടന വേളയിലും തുടർന്നും ഏവരുടെയും സാന്നിധ്യ സഹകരണം സാദരം ക്ഷണിക്കുന്നു.
കമ്പ്യൂട്ടറൈസ്‌ഡ് സൗജന്യ നേത്രപരിശോധന
കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ 10 % മുതൽ 50 % വരെ വിലക്കുറവിൽ







































































































































