Idukki വാര്‍ത്തകള്‍
കെ.ബാലസിങ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റാകും

കടശിക്കടവ് ഡിവിഷനിൽ നിന്ന് ജയിച്ച കോൺഗ്രസ് പ്രതിനിധി കെ.ബാലസിങ്ങിനെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാൻ യുഡിഎഫ് ധാരണ.
എസ്ടി സംവരണമായ തിനാൽ ഇദ്ദേഹമായിരിക്കും അടുത്ത അഞ്ചുവർഷവും പ്രസിഡൻ്റ്.
വനിതാ സംവരണമായ വൈസ് പ്രസിഡന്റ്റ് പദവി രണ്ടു പേർക്കായി വീതിച്ചു നൽകാനാണ് യുഡിഎഫ് തീരുമാനം.
ആദ്യത്തെ മൂന്നുവർഷം അണക്കര ഡി വിഷനിൽ നിന്നുള്ള ഷൈനി റോയി വൈസ് പ്രസിഡൻ്റാകും.
തുടർന്നുള്ള രണ്ടുവർഷം കാഞ്ചിയാർ ഡിവിഷനിൽ നിന്നുള്ള ഷീന ജേക്കബ് വൈസ് പ്രസിഡന്റാകും.













































































