6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോർ അന്ന ഫോർ ഓൾ ആൻ ഓഫീസ് വെൽനെസ് മൂവ്മെന്റിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാമും 26 ന് കട്ടപ്പനയിൽ



പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 26 ശനി ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന വുഡ്‌ലാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് ഫോർ അന്ന ഫോർ ഓൾ ആൻ ഓഫീസ് വെൽനെസ് മൂവ്മെൻ്റിൻ്റെ ഇടുക്കി ജില്ലാതല -ഉദ്ഘാടനവും പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാമും നടത്തപ്പെടുകയാണ്. സെബാസ്റ്റ്യനെ മലയാളികൾ മറക്കാനിടയില്ല.

പൂനയിൽ മൾട്ടി നാഷണൽ കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയിരുന്നു കൊച്ചി സ്വദേശിനി അന്ന, അമിത ജോലിഭാരം കാരണം മരണപ്പെടുകയായിരുന്നു. അന്നയുടെ മരണം കോർപറേറ്റ് കമ്പനികളിലെ ജോലിഭാരവും, ജീവനക്കാരിലെ മാനസികാഘാതവും സംബന്ധിച്ച് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് കാരണമായി.’ ഇനിയൊരു അന്ന ആവർത്തിക്കാതിരിക്കാൻ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം നടത്തിവരുന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല കമ്മറ്റി ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്യും. പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡൻ്റ് മനോജ് അഗസ്റ്റിൻ സ്വാഗത പ്രസംഗം നടത്തുന്ന യോഗത്തിൽ സംസ്‌ഥാന പ്രസിഡൻ്റ് രഞ്ചിത്ത് ബാലൻ വിഷയാവതരണം നടത്തും.

എം.ഐ.സി.സി അംഗം അഡ്വ ഇ.എം ആഗസ്‌തി, യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീനാ റ്റോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഫിലിക്സ് ജോസഫ്, തുടങ്ങിയവർ സംസാരിക്കും. ഓഫീസ് വെൽനെസ് പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാം എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിതിൽ ലാലച്ചൻ ഡോ. മെറിൻ പൗലോസ്, സോബൻ ജോർജ് എബ്രഹാം, സാബു എം ഈപ്പൻ തുടങ്ങിയവർ പങ്കെടുക്കും.

പ്രോഗ്രാം പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ആദ്യമായാണ് ഇടുക്കിയിൽ നടത്തപ്പെടുന്നത്. 2017ൽ പ്രൊഫഷണൽ കോൺഗ്രസ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഇടുക്കിയിൽ ഇതിന്റെ കമ്മിറ്റി രൂപീകരിക്കുന്നതും ഒരു പബ്ലിക് പ്രോഗാം സംഘടിപ്പിക്കുന്നതും ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!