Idukki വാര്‍ത്തകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള കോതമംഗലം സ്വദേശി മോദി കുട്ടപ്പന്‍ അന്തരിച്ചു

കോതമംഗലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള മോദി കുട്ടപ്പന്‍ എന്ന് അറിയപ്പെടുന്ന പിണ്ടിമന മുത്തംകുഴി പറമ്പത്ത് വീട്ടില്‍ കുട്ടപ്പന്‍( 78)അന്തരിച്ചത്. പ്രധാനമന്ത്രിയുടെ കടുത്ത ആരാധകന്‍ ആയ അദ്ദേഹം പ്രധാനമന്ത്രിയെ അനുസ്മരിപ്പിക്കും വിധം വസ്ത്രം ധരിച്ചാണ് വിവിധ പരിപാടികളില്‍ എത്തിയിരുന്നത്.ഈ രൂപ സാമ്യം ആണ് അദ്ദേഹത്തിന് ജന ശ്രദ്ധ നേടി കൊടുത്തത്.ഇന്നലൊയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.













































































