San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ദിലീപിന് നീതി കിട്ടി’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അടൂര്‍ പ്രകാശ്



ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചും എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ എന്നായിരുന്നു മറുപടി. ആരെ ദ്രോഹിക്കാന്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും കുറ്റപ്പെടുത്തി.

യുഡിഎഫിനെ സംബന്ധിച്ച് ഏകോപിച്ചുള്ള തീരുമാനം എടുക്കാനുള്ള അവസരം ലഭിച്ചുവെന്നും ആ അവസരം തങ്ങള്‍ മുതലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മൊത്തത്തില്‍ ഒരു ഏകോപനം ഉണ്ടാക്കിക്കൊണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ ഞാന്‍ മുന്നോട്ട് പോയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ തീവെട്ടിക്കൊള്ളയാണ്. അത് ചര്‍ച്ച ചെയ്യപ്പെടാതെ ഈ തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നതിന്റെ പ്രതിഫലനം എങ്ങനെ ഉണ്ടാകാന്‍ പോകുന്നു എന്നാണ് നോക്കിക്കാണാനുള്ളത്. യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ കടന്നു പോകും. ശബരിമല വിഷയം ഞങ്ങള്‍ക്ക് അനുകൂലമായിരിക്കും – അദ്ദേഹം പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!