Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൊടുപുഴ നഗരസഭാപ്രദേശത്ത് ആരോഗ്യ ശുചിത്വ പരിശോധന കര്‍ശനമാക്കി





തൊടുപുഴ മുനിസിപ്പാലിറ്റി സിവില്‍ സ്റ്റേഷന് സമീപം വാര്‍ഡ് ആറില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലെ താമസക്കാര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗവും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി ആരോഗ്യ ശുചിത്വ പരിശോധന ഊര്‍ജിതമാക്കി. മഞ്ഞപ്പിത്തത്തിന്റെ ഉറവിട കേന്ദ്രം ലോഡ്ജിലെ കിണര്‍ വെള്ളമാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് ലോഡ്ജ് അടച്ചിടാന്‍ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ നിര്‍ദേശം നല്‍കി. അടിയന്തരമായി ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫിന്റെ നേതൃത്വത്തില്‍ ടീം സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തൊടുപുഴ ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലുള്ള കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.മലിനജലം അലക്ഷ്യമായി പുറത്തേക്ക് ഒഴുക്കുന്നസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീര വേദനയോടു കൂടിയ പനി, തലവേദന ,ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍, മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. പ്രതിരോധ പ്രവര്‍ത്തനം തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗബാധ തടയാനാവും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണപാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പാലിക്കണം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം, മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം. ആഹാരം കഴിക്കുന്നതിനു മുന്‍പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത് പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം. കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. സ്വയം ചികിത്സ പാടില്ല.

ജില്ലാ സര്‍വൈലന്‍സ്  ഓഫീസര്‍ (ആരോഗ്യം)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!