പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദ്യാർത്ഥികളിലെ സർഗാത്മകതയും സ്റ്റാർട്ടപ്പ് ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പുറ്റടി ഹോളി ക്രോസ് കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധി 2025 ഇന്നവേഷൻ എക്സ്പോ ഇന്ന്

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് ആശയങ്ങൾ അവതരിപ്പിക്കുന്ന ‘പിച്ച് ഇൻ ഫൈവ്’ മത്സരവും, പ്രോജക്ടുകൾ അവതരിപ്പിക്കുന്ന ഇന്നവേഷൻ എക്സ്പോ മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. രാവിലെ പത്തുമണിക്ക് മത്സരങ്ങൾ ആരംഭിക്കും. പുതിയ ആശയങ്ങൾക്കും ചിന്തകൾക്കും അവസരം നൽകുന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് മേഖലയിലേക്കുള്ള പ്രവേശന കവാടമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ









































































