Idukki വാര്‍ത്തകള്‍
പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധികേന്ദ്രം നരിയംപാറയിൽ നവംബർ 4 ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ 70 വർഷക്കാലമായി ഹൈറേഞ്ചിൻ്റെ ജനഹൃദയങ്ങളിൽ നിലയുറപ്പിച്ച കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സർക്കാരിന്റെ സഹകരണത്തോടുകൂടി ജനങ്ങൾക്ക് മിതമായ നിരക്കിൽ മരുന്നുകളും സർജിക്കലുകളും ലഭ്യമാക്കുന്നതിനായി പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധികേന്ദ്രം നരിയംപാറയിലുള്ള കയ്യൂന്നപാറ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുകയാണ്. 2025 നവംബർ 4 ചൊവ്വാഴ്‌ച 5 പി.എം.ന് നരിയംപാറയിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ. ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷത യിൽ കൂടുന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നു. വിവിധ രാഷ്ട്രീയ, സഹകരണ പൊതു രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു.













































































