Idukki വാര്‍ത്തകള്‍
കേരള പി എസ് സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ എൻ രാഘവേന്ദ്രൻ പോറ്റി അനുസ്മരണം നടന്നു

കേരള പി എസ് സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റും എഫ് എസ് ഈ റ്റി ഒ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലകളിൽ പ്രവർത്തിച്ചിരുന്ന സഖാവ് എൻ രാഘവേന്ദ്രൻ പോറ്റി അനുസ്മരണം പിഎസ്‌സി ഓഫീസ് അങ്കണത്തിൽ നടന്നു യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോൺസൺ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, വനിതാ കമ്മറ്റി കൺവീനർ ജോസിന ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു













































































