ഗുരുദേവസമാധി ദിനാചരണം; ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു
കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം മലനാട് യൂണിയനിലെ 38 ശാഖായോഗങ്ങളിലും വിവിധ പരിപാടികളോടെ ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനായോഗങ്ങള്‍, പ്രസാദവിതരണം എന്നിവ നടന്നു. ഗുരുദേവ ക്ഷേത്രങ്ങളില്‍ ജപം, വിശേഷാല്‍ ഗുരുപൂജ, സമാധി പൂജകള്‍ എന്നിവ ആചാരപ്രകാരം സമര്‍പ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ തിരുജയന്തി മുതല്‍ സമാധി ദിനം വരെയുള്ള വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാര്‍ത്ഥനാനിര്‍ഫഭലമായ നിരവധി ചടങ്ങുകളോടെ സമാപനമായി. കോവിഡ് മഹാമാരി വിട്ടകന്ന് എങ്ങും സമാധാനവും ഐശ്വര്യവും ഭവിക്കട്ടെയെന്ന് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ പറഞ്ഞു.
ശാഖായോഗങ്ങലില്‍ നടന്ന വിവിധ ചടങ്ങുകള്‍ യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, വൈസ് പ്രസിഡന്റ് വിധു.എ.സോമന്‍, അഡ്വ.പി.ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, പി.ആര്‍ രതീഷ്, പി.കെ രാജന്‍, മനോജ് ആപ്പാംന്താനം, സുനില്‍കുമാര്‍ പി.എസ്, എ.എസ് സതീഷ്, അനീഷ് ബാബു, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ശ്രീമതി. സി.കെ വത്സ, സെക്രട്ടറി ലതാ സുരേഷ്, യൂത്ത്മൂവ്‌മെന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി വി.എസ് ദിലീപ്, കെ.പി ബിനീഷ്, അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.